ഫോട്ടോ : സോഷ്യലിസ്റ്റ് സ്റ്റുഡന്റസ് അസോസിയേഷൻ ഓഫ് ഇന്ത്യ കോട്ടയം ജില്ലാ പ്രവർത്തക യോഗം സംസ്ഥാന പ്രസിഡന്റ് എം.എസ്. ഋഷഭ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(എസ്.എസ്.എ.ഐ.) ജില്ലാ പ്രവർത്തക യോഗം നടത്തി.
സംസ്ഥാന പ്രസിഡന്റ് എം.എസ്. ഋഷഭ് ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര സമരത്തിനും അടിയന്തരാവസ്ഥക്ക് ശേഷം ഇന്ത്യയിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണെന്ന് ഋഷഭ് പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിൽ യുവാക്കൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ്. ആശയങ്ങൾ അച്ചേൽപിക്കാനുളള ശ്രമങ്ങളെ ചെറുത്തു തോൽപിക്കണം.
ദേശീ്യ മത്സര പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നപ്പോൾ ജനങ്ങളെ പറ്റിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.
വിവിധ മത്സര പരീക്ഷകളും വിദ്യാഭാസ യോഗ്യത പരീക്ഷകളും അട്ടിമറിച്ചതിന്റെ ഉത്തരവാദികളോട് ചരിത്രം കണക്ക് ചോദിക്കും. ആർ.ജെ.ഡി. ജില്ലാ പ്രസിഡൻ്റ് സണ്ണിതോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ബെന്നി കുര്യൻ. സിബിൻ തേവലക്കര, പ്രിൻസ് തോട്ടത്തിൽ, എം ഗൗരീകൃഷ്ണ,
സജൽസിംസൺ, അവാൻ ജയൻ , സഫിൻ ഷിബു എന്നിവർ പ്രസംഗിച്ചു.


