ലഹരിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വീഡിയോ ക്യാമ്പെയിനുമായി കേരളീയം ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷൻ; ആദ്യ വീഡിയോ സന്ദേശം നൽകിയത് ഋഷിരാജ് സിംങ്

കോട്ടയം: കേരളീയം ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ. ലഹരി മുക്ത ക്യാമ്പയിൻ കരുതലോടെ കാവലായ് എന്ന് സന്ദേശത്തിന്റെ ഭാഗമായി നവമാധ്യമങ്ങളിലൂടെ വീഡിയോ സന്ദേശംപ്രചരിപ്പിച്ച് ലഹരിക്കെതിരെയുള്ള പോരാട്ടം ആരംഭം കുറിച്ചിരിക്കുന്നു. വളർന്നുവരുന്ന തലമുറയ്ക്ക് ലഹരിയിൽ നിന്നും മോചനം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

മാരകമായ മയക്കുമരുന്ന് ഉപയോഗം യുവ തലമുറകളെ വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് ലഹരി വിരുദ്ധ ക്യാമ്പെയിൻ സംഘടിപ്പിക്കുന്നത്. ലഹരിയുടെ പിടിയിൽ അമർന്ന യുവാക്കൾ അതിൽ നിന്നും മോചനം നേടുക എന്നുള്ള ലക്ഷ്യം നാളെയുടെ തലമുറയെ വാർത്തെടുക്കുന്നതിനുള്ള ഓരോരുത്തരുടെയും ഉത്തരവാദിത്തമായി കാണുകയാണെന്നും കേരളീയം ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലഹരി ഉപയോഗങ്ങളിൽ നിന്നും മോചനം നേടുക എന്ന ലക്ഷ്യം തന്നെയാണ് പദ്ധതിയുമായി ഒരുക്കുന്നത്. നിങ്ങൾ നൽകുന്ന ചെറിയതും വലുതുമായ സന്ദേശങ്ങൾ ലഹരി ഉപയോഗത്തിൽ ഒരു മാറ്റം കൊണ്ടുവരുവാൻ സാധിക്കുമെങ്കിൽ സമൂഹത്തിന്റെ ഭാഗമായി നമ്മൾ നൽകുന്ന വലിയൊരു സന്ദേശമാണെന്നും അസോസിയേഷൻ പറയുന്നു. ക്യാമ്പയിൻ മുൻ ഡിജിപി ഋഷിരാജ് സിംങ്ങിന്റെ സന്ദേശത്തോടെ നവമാധ്യമങ്ങളിലൂടെ ആരംഭിച്ചു.
നിങ്ങളുടെ സന്ദേശം-
8304080221
8547227020 എന്ന വാട്‌സ്ആപ്പ് നമ്പറുകളിൽ അയച്ചു നൽകാവുന്നതാണ്.

Hot Topics

Related Articles