അവയവക്കച്ചവടം; അപ്പോളോ ആശുപത്രിയിലെ ഡോക്ടറടക്കം 7 പേർ അറസ്റ്റിൽ

ദില്ലി: ദില്ലി കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചു വന്നിരുന്ന അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായി. ദില്ലി അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയകുമാരിയടക്കം 7 പേരെയാണ് പൊലീസ് പിടികൂടിയത്. 2019 മുതല്‍ അവയവക്കച്ചവടത്തില്‍ ഏർപ്പെട്ട സംഘത്തിന് ബംഗ്ലാദേശില്‍ ബന്ധങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. അവയവം ദാനം ചെയ്തവരും സ്വീകർത്താക്കളും ബംഗ്ലാദേശില്‍ നിന്നായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

Advertisements

Hot Topics

Related Articles