ആലപ്പുഴ തലവടി ഉപജില്ല അധ്യാപക സംഗമം നടത്തി

ആലപ്പുഴ : തലവടി ഉപജില്ലയിലെ എല്‍പി, യുപി വിഭാഗം അധ്യാപകരുടേയും, പ്രഥമാധ്യാപകരുടേയും സംഗമം പച്ച സെന്റ് സേവ്യേഴ്‌സ് യു പി സ്‌കൂളില്‍ വച്ച് നടന്നു. ബിപിസി ഗോപലാല്‍ ജി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കുട്ടനാട് ഡിഇഒ എം ജയകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തലവടി എഇഒ കെ സന്തോഷ് അധ്യാപകരുമായി ആശയസംവാദം നടത്തി. 2023-24 അധ്യയന വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, 2024-25 അധ്യയന വര്‍ഷത്തെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു പാഠ്യപദ്ധതിയില്‍ കലാപഠനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ലൈജ ക്ലാസ്സ് എടുത്തു. എച്ച് എം ഫോറം കണ്‍വീനര്‍ സിനി എം നായര്‍, സന്തോഷ് കുമാര്‍ ആര്‍, മിനി ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. 250 ഓളം അധ്യാപകര്‍ പങ്കെടുത്തു.

Hot Topics

Related Articles