ഏപ്രിലിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല; അവധികളുടെ പട്ടിക ഇതാ

സാമ്പത്തിക വർഷം അവസാനിക്കുകയാണ്. ഏപ്രില്‍ മുതല്‍ 2024 2025 വർഷം തുടങ്ങുകയാണ്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തില്‍ പല സാമ്പത്തിക കാര്യങ്ങളും ചെയ്യാൻ ഉണ്ടാകും. ഇതിനായി ബാങ്കിലേക്ക് എത്തുന്നതിന് മുൻപ് ഈ മാസം എത്ര അവധി ഉണ്ടെന്ന് അറിയുന്നത് നല്ലതാണ്. ആർബിഐയുടെ ബാങ്ക് അവധി പട്ടിക പ്രകാരം ഏപ്രിലില്‍ 14 ദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഏതൊക്കെ ദിവസമാണ് അവധിയെന്ന അറിയാം;

ഏപ്രില്‍ 1 – സാമ്പത്തിക വർഷം അവസാനിക്കുമ്പോഴെല്ലാം, ബാങ്ക് മുഴുവൻ സാമ്പത്തിക കാര്യങ്ങളും ക്ലോസ് ചെയ്യണം. ഇതുകൊണ്ടുതന്നെ ഏപ്രില്‍ ഒന്നിന് ബാങ്ക് അവധിയാണ്. അഗർത്തല, അഹമ്മദാബാദ്, ബേലാപൂർ, ബെംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വർ, ചെന്നൈ, ഡെറാഡൂണ്‍, ഗുവാഹത്തി, ഹൈദരാബാദ് – ആന്ധ്രാപ്രദേശ്, തെലങ്കാന, ഇംഫാല്‍, ഇറ്റാനഗർ, ജയ്പൂർ, ജമ്മു, കാണ്‍പൂർ, കൊച്ചി, കൊഹിമ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ദില്ലി, പനാജി, പട്ന, റായ്പൂർ, റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രില്‍ 5 – ബാബു ജഗ്ജീവൻ റാമിൻ്റെ ജന്മദിനവും ജുമ്മത്ത്-ഉല്‍-വിദയും പ്രമാണിച്ച്‌ തെലങ്കാന, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഏപ്രില്‍ 9 – ഗുഡി പദ്‌വ/ഉഗാദി ഉത്സവം/തെലുങ്ക് പുതുവർഷാഘോഷം എന്നിവ കാരണം ബേലാപൂർ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇംഫാല്‍, ജമ്മു, മുംബൈ, നാഗ്പൂർ, പനാജി, ശ്രീനഗർ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഏപ്രില്‍ 10 – ഈദ് പ്രമാണിച്ച്‌ കേരളത്തില്‍ ബാങ്ക് അവധി.
ഏപ്രില്‍ 11 – ഈദ് പ്രമാണിച്ച്‌ ചണ്ഡീഗഡ്, ഗാംഗ്‌ടോക്ക്, ഇംഫാല്‍, കൊച്ചി, ഷിംല, തിരുവനന്തപുരം എന്നിവിടങ്ങളൊഴികെ ബാങ്കുകള്‍ക്ക് അവധി.
ഏപ്രില്‍ 15 – ഹിമാചല്‍ ദിനമായതിനാല്‍ ഗുവാഹത്തിയിലെയും ഷിംലയിലെയും ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഏപ്രില്‍ 17 – രാമനവമി പ്രമാണിച്ച്‌ അഹമ്മദാബാദ്, ബേലാപൂർ, ഭോപ്പാല്‍, ഭുവനേശ്വർ, ചണ്ഡീഗഡ്, ഡെറാഡൂണ്‍, ഗാംഗ്‌ടോക്ക്, ഹൈദരാബാദ്, ജയ്പൂർ, കാണ്‍പൂർ, ലഖ്‌നൗ, പട്‌ന, റാഞ്ചി, ഷിംല, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ തുറക്കില്ല.

എല്ലാ മാസവും ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്. ഏപ്രില്‍ 7 (ഞായർ), ഏപ്രില്‍ 13 (രണ്ടാം ശനി), ഏപ്രില്‍ 14 (ഞായർ), ഏപ്രില്‍ 21 (ഞായർ), 27 ഏപ്രില്‍ (4 ശനി), 28 ഏപ്രില്‍ (ഞായർ) എന്നീ ദിവസങ്ങളില്‍ രാജ്യത്തെ എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.

Hot Topics

Related Articles