28 വർഷങ്ങൾക്ക് മുമ്പ് ചുവരെഴുത്തിനോട് വിട പറഞ്ഞു ;എൻ ഡി എ സ്ഥാനാർഥിക്കു വേണ്ടി വീണ്ടും വിജയകുമാർ ചുമരെഴുത്തിലേക്ക്‌

 ഒരുകാലത്ത് തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു സ്ഥാനാർഥികൾക്കു വേണ്ടിയുള്ള മതിലുകളിലെ ചുമരെഴുത്തുകൾ.കോട്ടയം ജില്ലയിലും പുറത്തും തിരഞ്ഞെടുപ്പ് കാലമായാൽ വിജയൻ ആർട്സ് എന്ന വിജയകുമാറിന് തിരക്കോട് തിരക്കായിരുന്നു. രാത്രിയിലും പകലുമായി  നിരവധി സ്ഥാനാർത്ഥികൾക്ക് വേണ്ടി അദ്ദേഹം ചുവരുകളിൽ തന്റെ ബ്രഷ് ചലിപ്പിച്ചു. എന്നാൽ 28 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ചുമരെഴുത്തിനോട് വിട പറഞ്ഞു. വർഷങ്ങൾക്കിപ്പുറം വീണ്ടും അദ്ദേഹം  ചുമരെഴുത്തിനായി ബ്രഷ് കൈയിലെടുത്തു.എൻ ഡി എ പത്തനംതിട്ട ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ശ്രീ അനിൽ ആന്റണി ക്കുവേണ്ടിയാണ് ബിജെപി വാഴൂർ മണ്ഡലം കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് കൂടിയായ ശ്രീ വിജയകുമാർ ചുമരെഴുത്ത് ലേക്ക് കടന്നത്.തന്റെ സ്ഥാനാർഥി വിജയിക്കുമെന്ന് ശുഭാപ്തി വിശ്വാസത്തോടുകൂടി.

 

Hot Topics

Related Articles