“ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന്?” ഇഡിയോട് വിശദീകരണം തേടി സുപ്രീംകോടതി

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്തിനെന്ന് സുപ്രീംകോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി വിശദീകരണം തേടി. വെള്ളിയാഴ്ച വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിർദ്ദേശം. 

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ വാദം കേൾക്കവേയാണ് സുപ്രീംകോടതി ഇഡിയോട് വിശദീകരണം തേടിയത്. കഴിഞ്ഞ ദിവസം വാദത്തിനിടെ അറസ്റ്റിനെ അംഗീകരിക്കാത്തതിനാലാണ് ജാമ്യാപേക്ഷ നൽകാത്തതെന്ന് കെജ്രിവാളിന് അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി കോടതിയിൽ പറഞ്ഞിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും മാപ്പുസാക്ഷികൾ ബിജെപി അനുകൂലികളാണെന്നുമാണ് കെജ്രിവാളിന്റെ വാദം.ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എഎപി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മദ്യനയക്കേസിലെ അഴിമതിയാരോപണത്തിലായിരുന്നു അറസ്റ്റ്.

Hot Topics

Related Articles