പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിച്ചുള്ള അപകീർത്തികരമായ വീഡിയോ ; എ എം ആരിഫ് വരണാധികാരിക്ക് പരാതി നൽകി

ന്യൂസ് ഡെസ്ക് : അപകീർത്തികരമായ വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയും എം പിയുമായ അഡ്വ.എ എം ആരിഫ് പരാതി നൽകി.വരണാധികാരിയായ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് പരാതി നൽകിയത്.കഴിഞ്ഞ 5 വർഷം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാതെ വോട്ട് ചോദിച്ചെത്തിയ ആരിഫിനെ പൊതുജനം ചെരിപ്പും ചൂലുമെടുത്ത് തല്ലി ഓടിച്ചു എന്ന തലക്കെട്ടോടെയാണ് ദൃശ്യം പ്രചരിപ്പിക്കുന്നത്.

എ എം ആരിഫുമായി രൂപസാദൃശ്യമുള്ള മറ്റൊരാൾക്ക് ഉണ്ടായ അനുഭവമാണ് വീഡിയോ ദൃശ്യത്തിലുള്ളതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.ആരിഫിനെ വ്യക്തിഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്ന വീഡിയോയ്ക്ക് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിക്കാനും പ്രചരിപ്പിച്ചവർ ആരാണെന്ന് കണ്ടെത്തി ശിക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

Hot Topics

Related Articles