വേളൂർ പാറപ്പാടം ദേവീ ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ് ഇന്ന് ഏപ്രിൽ മൂന്ന് ബുധനാഴ്ച : ഉത്സവത്തെ ആവേശത്തോടെ വരവേൽക്കാൻ ഒരുങ്ങി നാട് 

വേളൂർ : തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ് 1

Advertisements

വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ 2024-ാംമാണ്ട് തിരുവുത്സവം ഏപ്രിൽ 03 ന്  കൊടിയേറി 10 ന് മീനഭരണി നാളിൽ കൊടിയിറങ്ങി പര്യവസാനിക്കും. ഇന്ന് വൈകുന്നേരം ദീപരാധനയ്ക്കു മുൻപായി ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടത്തപ്പെടും. ഈ മഹത് കർമ്മത്തിൽ ക്ഷേത്രം മേൽശാന്തി അണലക്കാട്ട് ഇല്ലത്ത് എ.കെ കേശവൻ നമ്പൂതിരി , കീഴ്ശാന്തി കെ.എൻ നാരായൺ നമ്പൂതിരി തുടങ്ങിയവരും പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവുത്സ നാളിൽ ഉത്സവബലി ദർശനവും , വിശേഷാൽ ദീപാരാധനയും ദീപക്കാഴ്ച്ചയും സ്പെഷ്യൽ നാദസ്വരം പഞ്ചവാദ്യവും കൊടിയേറ്റ് ദിനത്തിൽ 30-ൽ പരം കലാകാരൻമാരുടെ കൊടിയേറ്റ് മേളവും ചതുശ്ശത പായസവും ഉണ്ടായിരിക്കും. ഏപ്രിൽ 09-ന് ഭക്തജനങ്ങളുടെ വഴിപാടായി മഹാപ്രസാദമൂട്ടും, മീനഭരണി നാളായ ഏപ്രിൽ 10-ന് ആറാട്ട് സദ്യയും ക്ഷേത്രാങ്കണത്തിൽ ഉണ്ടായിരിക്കും. 

തിരുവുത്സവത്തോടനുബന്ധിച്ച് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ സംസാരിസ മേളനവും, ടോപ്പ് സിംഗർ സീസൺ 3 ഫെയിം ലക്ഷ്യ കിരൺ കലാപരിപാടികളുടെ ഉത്ഘാടനവും നിർവ്വഹിക്കും. ക്കുക്ഷേത്രാചാരങ്ങൾക്കു പുറമെ ഉത്സവനാളുകളിൽ വീണകച്ചേരി, സംഗീത സദസ്സ്, സൂര്യകാലടി ഭജനമണ്ഡലിയുടെ ഭക്തിഘോഷലഹരി, കഥകളി, ആലപ്പുഴ ക്ലാപ്സ് അവതരിപ്പിക്കുന്നഗാനമേള, ഭക്തിഗാനമേള, കൈകൊട്ടികളി, തിരുവാതിരകളി, ചാക്യാർകൂത്ത്, വേല സേവ, മയിലാട്ടം തുടങ്ങിയ ഭക്തജനങ്ങൾക്ക് ആഹ്ലാദപ്രദമായ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് വി പി മുകേഷ്, സെക്രട്ടറി പി കെ ശിവപ്രസാദ്, ജോ:സെക്രട്ടറി എൻ ശശികുമാർ തുടങ്ങിയവർ അറിയിച്ചു.

Hot Topics

Related Articles