ന്യൂഡൽഹി: അഞ്ചുവർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയുന്ന മന്ത്രിമാർക്ക് സ്ഥാനനഷ്ടം വരുത്തുന്ന ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.
പ്രതിപക്ഷ എംപിമാർ ബിൽ കീറിയെറിഞ്ഞതോടെ ലോക്സഭാ നടപടികൾ നിർത്തിവയ്ക്കേണ്ടി വന്നു.അമിത് ഷാ മുമ്പ് അറസ്റ്റിലായിട്ടുണ്ടെന്നും രാജിവയ്ക്കുമോയെന്നും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ചോദിച്ചു.കേസെടുത്തപ്പോൾ തന്നെ രാജിവച്ചെന്നും കുറ്റവിമുക്തനാകുന്നതുവരെ ഒരു പദവിയും ഏറ്റെടുത്തിട്ടില്ലെന്നും അമിത് ഷാ മറുപടി നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണിതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. “നാളെ ഒരു മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് 30 ദിവസം ജയിലിൽ അടയ്ക്കാം; പിന്നാലെ അദ്ദേഹത്തെ പുറത്താക്കാം. ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും നിർഭാഗ്യകരവുമാണ്” – പ്രിയങ്ക ഗാന്ധി പറഞ്ഞു.“
പ്രധാനമന്ത്രിയെ ആരാണ് അറസ്റ്റു ചെയ്യുക?” – എന്നാണ് അസദുദ്ദീൻ ഒവൈസിയുടെ ചോദ്യം. പൊലീസ് രാജ് നടപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അധികാരം ശാശ്വതമല്ലെന്ന് അവർ മറക്കുകയാണെന്നും ഒവൈസി വിമർശിച്ചു.