ആഷസിൽ ഇംഗ്ലണ്ടിന് വില്ലനായി മഴ; നാലാം ടെസ്റ്റ് സമനിലയിൽ; ആസ്‌ട്രേലിയയ്ക്ക് ആശ്വാസം

മാഞ്ചസ്റ്റർ: ആഷസിൽ പരാജയം മുന്നിൽ കണ്ടിരുന്ന ആസ്‌ട്രേലയയ്ക്ക് രക്ഷയായി മഴ. നാലാം ടെസ്റ്റിന്റെ നാലാം ദിനം മുതൽ പെയ്ത മഴയാണ് ആഷസിൽ പരമ്പര സമനിലയിലാക്കാമെന്ന ഇംഗ്ലണ്ടിന്റെ മോഹത്തിന് തടസമായത്. അഞ്ചാം ദിനം ഒരു പന്ത് പോലും എറിയാനാവാതെയാണ് മത്സരം സമനിലയായത്. ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ നിൽക്കെയാണ് കാലാവസ്ഥ വില്ലനായത്.
സ്‌കോർ
ആസ്‌ട്രേലിയ – 317 , 214 /5
ഇംഗ്ലണ്ട് – 592

Advertisements

ആദ്യ രണ്ടു ടെസ്റ്റുകൾ ആസ്‌ട്രേലിയയും, മൂന്നാം ടെസ്റ്റ് ഇംഗ്ലണ്ടും ജയിച്ചതോടെ നാലാം ടെസ്റ്റിന്റെ ഫലത്തിലേയ്ക്കാണ് ക്രിക്കറ്റ് ആരാധകർ ഉറ്റു നോക്കിയിരുന്നത്. 2001 ന് ശേഷം ഇംഗ്ലണ്ടിൽ ആഷസ് പരമ്പര വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്‌ട്രേലിയ ഇവിടെ എത്തിയിരുന്നത്. എന്നാൽ, മാഞ്ചസ്റ്ററിൽ വിജയിച്ച ഈ ലക്ഷ്യം മുടക്കാമെന്നും അടുത്ത ആഴ്ച ഓവലിൽ ആരംഭിക്കുന്ന ടെസ്റ്റിൽ വിജയിച്ച് പരമ്പര സ്വന്തമാക്കാമെന്നുമായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച ആകെ 30 ഓവർ മാത്രം പന്തെറിഞ്ഞു പൂർത്തിയായപ്പോഴാണ് മഴ വില്ലനായി എത്തിയത്. അഞ്ചു വിക്കറ്റ് കൂടി ശേഷിക്കെ 61 റണ്ണിന് പിന്നിലായിരുന്നു ആസ്‌ട്രേലിയ ഈ സമയം. എന്നാൽ, മഴ അപ്രതീക്ഷിതമായി എത്തിയതോടെ ശനിയാഴ്ച കളി നേരത്തെ നിർത്തി. ശനിയാഴ്ചത്തെ രീതിയിൽ തന്നെ ശക്തമായ മഴ ഞായറാഴ്ചയും മാഞ്ചസ്റ്ററിൽ തുടർന്നതോടെ ഇംഗ്ലണ്ടിന് പ്രതീക്ഷകളെല്ലാം നശിച്ചു. ഇതോടെ കളി സമനിലയായതായി പ്രഖ്യാപക്കുകയായിരുന്നു.

Hot Topics

Related Articles