ഏഷ്യാക്കപ്പിലെ രണ്ടാം പോരാട്ടം: പരമ്പരാഗത വൈരികൾ തമ്മിലുള്ള പോരിൽ ടോസ് പാക്കിസ്ഥാന്; ഇന്ത്യയ്ക്ക് ബാറ്റിംങ്

ദുബായ്: ഏഷ്യാക്കപ്പിലെ പരമ്പരാഗത വൈരികൾ തമ്മിലുള്ള പോരിൽ പാക്കിസ്ഥാന് ടോസ്. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാം മത്സരത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്. മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബൗളിംങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ബാറ്റർമാരെ പരീക്ഷിക്കുന്നതിനായി പാക്ക് നിര യുദ്ധസന്നദ്ധമായി തന്നെയാണ് രംഗത്തിറങ്ങുന്നത്. ബൗളിംങ് തിരഞ്ഞെടുത്തതോടെ ഇതു വ്യക്തമാണ്. ടൂർണമെന്റിൽ ഇതുവരെ പരാജയമറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. ഇന്ത്യയ്‌ക്കെതിരെ പരാജയപ്പെട്ട പാക്കിസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ ഹോളണ്ടിനെ തച്ചു തകർത്താണ് മുന്നേറിയെത്തിയത്.

Advertisements

ഇന്ത്യൻ ടീമിൽ പാക്കിസ്ഥാന് എതിരായ കഴിഞ്ഞ മത്സരത്തിലെ വിജയ ശില്പി ഹാർദിക് പാണ്ഡ്യ തിരികെ എത്തിയപ്പോൾ, രവീന്ദ്ര ജഡേജ പുറത്തായി. പാണ്ഡ്യയും, രവി ബിഷ്‌ണോയിയും ദീപക് ഹൂഡയും ടീമിൽ തിരികെ എത്തിയപ്പോൾ ആവേശ് ഖാൻ പുറത്തായി. ദിനേശ് കാർത്തിക്കിനും ടീം ഇന്ത്യ അവസരം നൽകിയിട്ടില്ല. ഇന്ത്യൻ പേസ് പടയെ ഭുവനേശ്വർ കുമാർ നയിക്കും. യുഷ് വേന്ദ്ര ചഹലാണ് സ്പിൻ നിരയുടെ നേതൃത്വം ഏറ്റെടുത്തത്. തുടർച്ചയായ രണ്ടു മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരിൽ വിമർശനം നേരിട്ട കെ.എൽ രാഹുലിനെ ടീമിൽ നില നിർത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടീം ഇങ്ങനെ
ഇന്ത്യ
രോഹിത് ശർമ്മ, കെ.എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, രവി ബിഷ്‌ണോയ്, അർഷർദ്വീപ് സിംങ്, യുഷ് വേന്ദ്ര ചഹൽ.
പാക്കിസ്ഥാൻ
മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഫക്കർ സൽമാൻ, ഇഫ്തിക്കൽ അഹമ്മദ്, ഷഹബദ് ഖാൻ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസൈൻ, നസീം ഷാ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.