“ആകാശവിസ്മയം “; അസ്ട്രോണമി പഠനക്ലാസും വാനനിരീക്ഷണവും നടന്നു

തലയോലപ്പറമ്പ്: തലയോലപ്പറമ്പ്  ആർട്ട് മിഡിയയും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും ചേർന്ന് നടത്തിയ വാനനിരീക്ഷണ പരിപാടി പൊതു ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തലയോലപറമ്പ് മത്താനം  ക്ഷേത്ര മൈതാനത്ത് നടന്ന പരിപാടി പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവും ദേവസ്വം  പ്രസിഡന്റുമായ ശ്രീ. സുധാംശു   ഉദ്ഘാടനം ചെയ്തു .

ആകാശത്തിന്റെ കഥ എന്ന വിഷയത്തിൽ   അമ്വച്ചർ ആസ്ട്രോമർ ബിനോയി പി ജോണി ക്ലാസ്സ് നയിച്ചു .തുടർന്നു നടന്ന വാനനിരിക്ഷണത്തിന് ആസ്ട്രോ അംഗങ്ങളായ രവീന്ദ്രൻ K. K  ഷിബു PC ആർട്ട് മിഡിയ ടീം അംഗങ്ങളായ   ശ്രീജേഷ് ഗോപാൽ  സീജോ  എന്നിവർ നേതൃത്വം നൽകി. വ്യാഴവും  വ്യാഴത്തിൻ്റെ നാല്  ഗലീലിയോ  സാറ്റലെറ്റുകളും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചന്ദ്രൻ്റെ ഗർത്തങ്ങളും ,  മേടം , ഇടവം ,മിഥുനം ചിങ്ങം  സൗര രാശികളും . തിരുവാതിര  ,സിറിയസ് ,പ്രോസിയോൺ നക്ഷത്രങ്ങൾ ചേർന്ന  ഗ്രീഷ്മത്രീകോണവും   പുണർതം തോണിയും ,  കനോപ്പസും . നിരീക്ഷിക്കുവാൻ  കഴിഞ്ഞു .

Hot Topics

Related Articles