കോട്ടയം:
ആത്മ ഫിലിം സൊസൈറ്റിയും കെ പി എൽ കൾച്ചറൽ സോസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിമാസ ചലച്ചിത്ര പ്രദർശനത്തിനോടനുബന്ധിച്ചു മണ്മറഞ്ഞ പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ ഷാജി എൻ കരുണിനെ അഡ്വ കെ സുരേഷ് കുറുപ്പ് അനുസ്മരിച്ചു. അഡ്വ വി ബി ബിനു(കോട്ടയം പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് )ഫാ ഡോ എം പി ജോർജ് (കെ പി എൽ കൾച്ചറൽ സോസൈറ്റി ചെയർമാൻ )കെ സി വിജയകുമാർ (കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി )ബിനോയ് വേളൂർ (ആത്മ സെക്രട്ടറി, സംവിധായകൻ )എന്നിവർ പങ്കെടുത്തു തുടർന്ന് ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിച്ച ശ്വാസം ചലച്ചിത്രവും പ്രദർശിപ്പിച്ചു.
Advertisements


