വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ നിലനിൽക്കെ പകൽ സമയത്തും വെളിച്ചമേകി അതിരമ്പുഴയിലെ വൈദ്യുതി പോസ്റ്റുകൾ

അതിരമ്പുഴ: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ നിലനിൽക്കെ അതിരമ്പുഴ ഒറ്റക്കപ്പൽമാവ് റോഡിൽ പകൽ സമയത്തും വെളിച്ചമേകി വൈദ്യുതി പോസ്റ്റുകൾ. ഈ പരിസരത്തെ ഇരുപതോളം വൈദ്യുതി പോസ്റ്റുകളിലാണ് പകൽ സമയം മുഴുവനും വൈദ്യുതി പാഴാകുന്നത്. ഉപഭോഗം കൂടുന്ന സാഹചര്യത്തിൽ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി വിതരണം നടത്തുന്നത്.

അതുകൊണ്ട് തന്നെ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അതിരമ്പുഴയിൽ ഇത്തരത്തിലൊരു അനാസ്ഥ സംഭവിച്ചിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഓരോ ദിവസവും ധാരാളം വൈദ്യുതിയാണ് ഇവിടെ പാഴാകുന്നത്.

Hot Topics

Related Articles