രാജീവ്‌ ഗാന്ധി വധം ; ജയിൽ മോചിതരായ മൂന്ന് പ്രതികളും ശ്രീലങ്കയിലേക്ക് 

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നുപേർ സ്വന്തം രാജ്യമായ ശ്രീലങ്കയിലേക്ക് തിരിച്ചു.ജയില്‍ മോചിതരായ മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരാണ് സ്വന്തം നാടായ കൊളംബോയിലേക്ക് തിരിച്ചത്. ജയിലിലെ നല്ലനടപ്പിന് 2022 നവംബറില്‍ സുപ്രീം കോടതി മോചിപ്പിച്ച ഇവരെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്ബില്‍ പാർപ്പിച്ചുവരികയായിരുന്നു. ശ്രീലങ്കൻ പാസ്‌പോർട്ട് അനുവദിച്ചുകിട്ടിയതിനെ തുടർന്ന് പോലീസിന്റെ നേതൃത്വത്തില്‍ മൂവരെയും ഇന്ന് രാവിലെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.എല്ലാ ശ്രീലങ്കൻ പൗരന്മാർക്കും അടുത്തിടെയാണ് പാസ്‌പോർട്ട് അനുവദിച്ചത്. മുരുകൻ ഇന്ത്യൻ പൗരയായ നളിനിയെ വിവാഹം കഴിച്ചിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട നളിനിയെ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് ശിക്ഷയില്‍ നിന്ന് വെറുതെ വിട്ടിരുന്നു. നളിനിയുടെ മകള്‍ യുകെയില്‍ ഡോക്ടറായി ജോലി നോക്കുകയാണ്. ദയാഹർജികള്‍ തീർപ്പാക്കുന്നതില്‍ രാഷ്ട്രപതിയുടെ കാലതാമസം ചൂണ്ടിക്കാട്ടി മറ്റുള്ളവരുടെ വധശിക്ഷയില്‍ സുപ്രീം കോടതി ഇളവ് ചെയ്തു.

Hot Topics

Related Articles