1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ : പിടിയിലായത് കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫിസർ

കോട്ടയം : 1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫിസർ കടുത്തുരുത്തി കമ്പനിപ്പടി അറുനൂറ്റിമംഗലം കുറുമുള്ളിൽ വീട്ടിൽ ജോർജ് ജോണി (52) നെയാണ് കോട്ടയം വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പരാതിക്കാരൻ്റെ സഹോദരൻ്റെ ജനനം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ റിപ്പോർട്ട് തയ്യാറാക്കി ആർ ഡി നൽകുന്നതിന് ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വൈദ്യുതി ബിൽ അടയ്ക്കാൻ എന്ന പേരിലാണ് ഇദ്ദേഹം 1300 രൂപ കൈക്കൂലിയായി അവശ്യപ്പെട്ടത്. പ്രതിയെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.

Hot Topics

Related Articles