കോട്ടയം പൂവൻതുരുത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് : പരിക്കേറ്റത് നാട്ടകം പോളിടെക്നിക് കോളജ് വിദ്യാർത്ഥിയ്ക്ക്

കോട്ടയം: പൂവൻതുരുത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. നാട്ടകം പോളിടെക്നിക് കോളജ് വിദ്യാർത്ഥിയായ കൊല്ലാട് സ്വദേശി വിനു വിനോദി (18) നാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൂവൻതുരുത്ത് കെ എസ് ഇ ബി ഓഫിസിന് സമീപം ആയിരുന്നു അപകടം. കടുവാക്കുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വിനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles