അതിരമ്പുഴ മാനാട്ട് മേരിക്കുട്ടി സേവ്യർ

അതിരമ്പുഴ: മാനാട്ട് പരേതനായ സേവ്യർ ജോർജിൻ്റെ (മാനാട്ട് രാജപ്പൻ) ഭാര്യ മേരിക്കുട്ടി സേവ്യർ (80) നിര്യാതയായി. സംസ്കാരം നാളെ ജൂൺ 10 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.00 ന് കോട്ടമുറി ജംഗ്ഷനിലുള്ള മകൻ ബോബി മാനാട്ടിൻ്റെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. പരേത ചെത്തിപ്പുഴ നെടിയകാലാപറമ്പിൽ കുടുംബാംഗം. മക്കൾ: ബോബി മാനാട്ട് (മുൻ ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ), റോബി മാനാട്ട് (യുഎസ്എ), ഫാ. സാവിയോ (നോബി) മാനാട്ട് (സ്പെയിൻ). മരുമക്കൾ: സിനി ബോബി (പൂക്കുന്നേൽ, പൂവക്കുളം), സിനു റോബി (പുതുപ്പറമ്പിൽ, റാന്നി). മൃതദേഹം ഇന്ന് വൈകുന്നേരം 5.00ന് വസതിയിൽ കൊണ്ടുവരുന്നതാണ്.

Advertisements

Hot Topics

Related Articles