യുവാവിനെ തട്ടിക്കൊണ്ടുപോയി കാറും പണവും തട്ടിയെടുത്ത സംഭവം: മൂന്നുപേർ പിടിയിൽ

മേലാറ്റൂർ : യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച് മർദ്ദിച്ച് മോചനദ്രവ്യമായി കാറും പണവും തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ . മേലാറ്റൂർ ചെമ്മാണിയോട് ഐലക്കരയിലെ കളത്തും പടി മുഹമ്മദ് യാഷിഖിന്റെ പരാതിയിൽ പാങ്ങ് ചേണ്ടി സ്വദേശികളായ പാറോളി അഷറഫ് അലി (ഞണ്ട് അഷറഫ് -35), പുല്ലുപറമ്പ് പാറയിൽ നിസാമുദ്ദീൻ(33), കോഴിക്കോട് കണ്ണോത്ത് സ്വദേശി ഇടപ്പാട്ട് അനുഗ്രഹ് ജോസഫ് (23), എന്നിവരെയാണ് മേലാറ്റൂർ സിഐ സിഎസ് ഷാരോണും സംഘവും അറസ്റ്റ് ചെയ്തത്.

Advertisements

കഴിഞ്ഞ മാസം 15 ന്
രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വാഹന ഇടപാടുമായി ബന്ധപ്പെട്ട് യാഷിഖിനെ
അർദ്ധരാത്രിയിൽ മേലാറ്റൂർ വേങ്ങൂർ എഞ്ചിനീയറിംഗ് കോളേജ് പരിസരത്തേക്ക് രഹസ്യമായി വിളിച്ച് വരുത്തി ബലമായി പിടിച്ച് കാറിൽകയറ്റി തട്ടിക്കൊണ്ടുപോയി. തുടർന്ന് പടപ്പറമ്പ് പാങ്ങ് ചേണ്ടിയിലെ രഹസ്യകേന്ദ്രത്തിൽ തടങ്കലിൽ വച്ച് മർദ്ദിച്ച് മോചനദ്രവ്യമായി രണ്ടുലക്ഷം രൂപ പരാതിക്കാരൻ്റെ പിതാവിനോട് ആവശ്യപ്പെടുകയും അമ്പതിനായിരം രൂപയും കാറും തട്ടിയെടുക്കുകയും ചെയ്തു വെന്നാണ് കേസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി
പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
കൂടുതൽ ചോദ്യം ചെയ്തതിൽ മറ്റു പ്രതികളെ കുറിച്ചും വ്യക്തമായ സൂചനലഭിച്ചതായും പൊലീസ് പറഞ്ഞു.
പെരിന്തൽമണ്ണ കോടതി
റിമാന്റ് ചെയ്ത പ്രതികളെ വെള്ളിയാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാർ ,മേലാറ്റൂർ സിഐസി എസ് ഷാരോൺ എന്നിവർ പറഞ്ഞു.
മലപ്പുറം സിഐ ജോബിതോമസ്, പ്രത്യേക അന്വേഷണ സംഘത്തിലെ സിപി മുരളീധരൻ ,പ്രശാന്ത്പയ്യനാട് ,എൻടി കൃഷ്ണകുമാർ ,

Hot Topics

Related Articles