ഉദയകുമാർ ഉരുട്ടിക്കൊല കേസ്: ഇടിമുറിയുടെ വാസ്തു നോക്കി; ഡമ്മി പ്രതികളെ വെച്ചും രക്ഷിക്കാൻ ശ്രമം

തിരുവനന്തപുരം:2005 ലെ ഓണക്കാലത്ത് ഫോർട്ട് പോലീസ് സ്റ്റേഷനിൽ നടന്ന ഉദയകുമാർ ഉരുട്ടിക്കൊല കേസ് സംസ്ഥാന രാഷ്ട്രീയത്തെയും പോലീസിനെയും പിടിച്ചുകുലുക്കിയിരുന്നു. 28 കാരനായ ഉദയകുമാറിനെ ശരീരത്തിലൂടെ ഇരുമ്പ് പൈപ്പു ചുരുട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ തുടക്കം മുതൽ തന്നെ പ്രതികളായ പോലീസുകാർക്കു സംരക്ഷണം ലഭിച്ചുവെന്ന് പിന്നീട് തെളിഞ്ഞു.

Advertisements

സംഭവത്തിനു പിന്നാലെ ഇടതുപക്ഷ യുവജനസംഘടനകൾ വ്യാപക സമരപരമ്പരകൾ സംഘടിപ്പിക്കുകയും, നിയമസഭയിൽ വിഷയമുയർന്ന് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. എങ്കിലും, പോലീസ് തന്നെ വ്യാജ എഫ്‌ഐആർ തയ്യാറാക്കി ഉദയകുമാറിനെ മോഷണക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തതായി പുറത്തുവന്നു.ഡമ്മി പ്രതികൾ, മറച്ചുവെച്ച മർദനംകേസിൽ യഥാർത്ഥ പ്രതികളുടെ പകരം ഡമ്മി പോലീസുകാരെ മുഖംമറച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം വലിയ വിവാദമായി. ആശുപത്രിയിലും മർദനത്തിന്റെ പാടുകൾ മറച്ചുവയ്ക്കാൻ പോലീസ് ശ്രമിച്ചു. തുടകളിലും ഉള്ളംകാലിലും ഉണ്ടായിരുന്ന അടിയേറ്റ പാടുകൾക്കുറിച്ച് ചോദിച്ചപ്പോൾ അത് “ത്വക്രോഗമാണെന്ന്” പോലീസുകാർ പറഞ്ഞുവെന്നത് ഇൻക്വസ്റ്റ് നടത്തിയ ആർഡിഒ വെളിപ്പെടുത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിമുറിയുടെ വാസ്തുഫോർട്ട് പോലീസ് സ്റ്റേഷൻ ‘ഇടിമുറി’യും കസ്റ്റഡിമരണങ്ങളും കൊണ്ടു തന്നെ സംസ്ഥാനത്ത് കുപ്രസിദ്ധമായിരുന്നു. തുടർച്ചയായ മരണങ്ങൾക്ക് “വാസ്തുദോഷം” കാരണമാണെന്ന് പറഞ്ഞ് ജ്യോതിഷന്റെ നിർദേശപ്രകാരം സ്റ്റേഷന്റെ സ്ഥാനം മാറ്റിയതും വിവാദമായി. പിന്നീട് സ്റ്റേഷൻ മാതൃകാ പോലീസ് സ്റ്റേഷനായി മാറ്റുകയും ചെയ്തു.സിബിഐ അന്വേഷണം പാളി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ ശക്തമായ നിയമപോരാട്ടത്തിനൊടുവിലാണ് കേസ് സിബിഐ ഏറ്റെടുത്തത്. എങ്കിലും, അന്വേഷണം-പ്രോസിക്യൂഷൻ നടപടികളിൽ സിബിഐക്ക് നിരവധി വീഴ്ചകൾ സംഭവിച്ചുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സാക്ഷികളെ ഭീഷണിപ്പെടുത്തി മാപ്പുസാക്ഷിയാക്കിയത്, തെറ്റായ കോടതികളിൽ റിപ്പോർട്ട് സമർപ്പിച്ചത് എന്നിവ കോടതി ഗുരുതരമായി വിലയിരുത്തി.

“സംശയത്തിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കാനാകില്ല”വ്യക്തമായ തെളിവുകൾക്കു പകരം അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറ്റക്കാരാക്കി ശിക്ഷിച്ചതെന്ന് ഹൈക്കോടതി കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥരായ സാക്ഷികളുടെ മൊഴികളിൽ തന്നെ വലിയ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസിന്റെ പ്രധാന ഘട്ടങ്ങൾ

2005 സെപ്റ്റംബർ 27: ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഉദയകുമാർ രാത്രി പത്തരയോടെ സ്റ്റേഷനിൽ മരണം.

സെപ്റ്റംബർ 30: പോസ്റ്റ്മോർട്ടം റിപ്പോർട്ട് – പോലീസ് മർദനമാണ് മരണകാരണം.

ഒക്ടോബർ 10: യഥാർത്ഥ പ്രതികൾക്ക് പകരം ഡമ്മി പോലീസുകാരെ കോടതിയിൽ ഹാജരാക്കി.

2006 ഫെബ്രുവരി 13: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു .

2007 ഒക്ടോബർ 17: സിബിഐ പ്രാഥമികാന്വേഷണം ആരംഭിച്ചു.

2016 മാർച്ച് 31: പ്രഭാവതിയമ്മയ്ക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.

2018 ജൂലായ് 25: സിബിഐ കോടതി ജിതകുമാർ, ശ്രീകുമാർ എന്നിവർക്കു വധശിക്ഷയും, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് തടവും വിധിച്ചു.

2025 ഓഗസ്റ്റ്: ഹൈക്കോടതി പ്രതികളെ വെറുതെവിട്ടു.

ഓണക്കാലത്തെ കൊല, ഓണക്കാലത്തെ വിധി..

2005-ലെ ഓണത്തിന് പുതിയ വസ്ത്രം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉദയകുമാറിനെ പോലീസ് പിടികൂടി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതാണ് കേസ്. 13 വർഷത്തെ പോരാട്ടത്തിനൊടുവിൽ 2018-ൽ ഒരു ഓണക്കാലത്തിനു മുൻപ് സിബിഐ കോടതി ശിക്ഷ വിധിച്ചെങ്കിലും, വീണ്ടും ഏഴ് വർഷത്തിനുശേഷം മറ്റൊരു ഓണക്കാലത്തിനു മുന്നേ ഹൈക്കോടതി പ്രതികളെ മുഴുവനും വെറുതെവിട്ടിരിക്കുകയാണ്.

Hot Topics

Related Articles