അയ്മനം: പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിയ്ക്കെതിരെ അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കുടമാളൂരിലെ സ്വകാര്യ ആശുപത്രിയ്ക്ക് വേണ്ടി കെട്ടിട നമ്പർ തിരുത്തി നൽകി കോടികളുടെ തട്ടിപ്പ് നടത്തിയതിൽ പഞ്ചായത്ത് ഭരണ സമിതിയുടെ പങ്ക് അന്വേഷിക്കുക, ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, പഞ്ചായത്ത് രാജ് ആക്ടിന് വിരുദ്ധമായി ചീപ്പുങ്കൽ വലിയമടക്കുഴി ജല സ്രോതസ്സ് മണ്ണിട്ട് നികത്തുന്നതിലെ അഴിമതി അന്വേഷിക്കുക, കുടിവെള്ള പദ്ധതിയിൽ പണമടച്ച മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജലം എത്തിക്കുക, പഞ്ചായത്ത് റോഡുകൾ സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ ധർണ്ണ കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു.
ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ്, ഡിസിസി അംഗം എം. പി ദേവപ്രസാദ്, കെ കെ വിശ്വനാഥൻ, ബിജു ജേക്കബ്, രമേശ് ചിറ്റക്കാട്ട്, ഒളശ്ശ ആന്റണി, ബിജു മാന്താറ്റിൽ, ജെയിംസ് പാലത്തൂർ, സോജി ആലുംപറമ്പിൽ, രാജേഷ് പതിമറ്റം, ദിവാകരൻ കെ വി, സുമ പ്രകാശ്, ത്രേസിയാമ്മ ചാക്കോ, പി.കരുണാകരൻ, രാജീവ് കെ സി, ഹരിപ്രകാശ് കെ. എന്നിവർ പ്രസംഗിച്ചു.