തിരുവായാംകുടി മഹാദേവ ക്ഷേത്രത്തില്‍ കൊടിയേറ്റ് 14-ന്

കടുത്തുരുത്തി: തിരുവായാംകുടി മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ചുവ്വാഴ്ച കൊടിയേറും. ആറാട്ടോടുകൂടി 19-ന് ഉത്സവം സമാപിക്കും. 14-ന് രാത്രി എട്ടിന് തന്ത്രിമുഖ്യന്‍ പുലിയന്നൂര്‍ നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് ഉത്സവത്തിന് കൊടിയേറ്റും. തുടര്‍ന്ന് 8.30-ന് നൃത്തനൃത്ത്യങ്ങള്‍, 10.30-ന് ക്ലാസിക്കല്‍ ഡാന്‍സ്, 15-ന് വൈകീട്ട് 6.45-ന് കുറത്തിയാട്ടം, 8.30-ന് കൊടിക്കീഴില്‍ വിളക്ക്, 16-ന് രാവിലെ 10.15-ന് ഉത്സവബലി, ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി ദര്‍ശനം, 

രാത്രി ഏഴിന് കഥകളി, 17-ന് രാവിലെ 10.30-ന് ഉത്സവബലി, ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി ദര്‍ശനം, വൈകീട്ട് 6.45-ന് സംഗീതസദസ്സ്, രാത്രി ഒന്‍പതിന് സംഗീതനിശ, 18-ന് രാവിലെ 10.30-ന് ഉത്സവബലി, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, രാത്രി 7.15-ന് സംഗീതസദസ്സ്, രാത്രി ഒന്‍പതിന് ശിവരാത്രി വിശേഷാല്‍ പൂജകള്‍, 19-ന് വൈകീട്ട് ആറിന് കൊടിയിറക്ക്, തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ ആറാട്ട്, രാത്രി 12-ന് ബാലെ.

Hot Topics

Related Articles