അയിരൂർ പുതിയകാവ് ദേവി ക്ഷേത്രത്തിൽ പടയണി കളരി ആരംഭിച്ചു

കോഴഞ്ചേരി : അയിരൂർ പുതിയകാവ് ദേവി ക്ഷേത്രത്തിൽ ശ്രീഭദ്ര പടയണി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പടയണി കളരി ആരംഭിച്ചു. ക്ഷേത്ര മേൽശാന്തി വി എസ് ശങ്കരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിലിൽ നിന്നും പൂജിച്ച ദീപം കളരിയിലെ വിളക്കിലേക്ക് പകർന്നു. രക്ഷാധികാരികളായ കെ കെ ഗോപിനാഥൻ നായർ, പ്രസാദ് കൈലാത്, പ്രൊഫ. രാജേഷ് മേലുകര, പ്രസിഡന്റ്‌ അശോക് കുമാർ, വൈസ് പ്രസിഡന്റ്‌ അനിൽ കുമാർ,  സെക്രട്ടറി വിജയൻ നായർ, ജോയിന്റ് സെക്രട്ടറി മുരുകേഷ്, ഖജാൻജി സി എൻ വിജയൻ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ സോമശേഖരൻ പിള്ള, സെക്രട്ടറി എം പി പത്മനാഭൻ എന്നിവർ സംസാരിച്ചു. പ്രൊഫ. രാജേഷ് കുമാർ, പടയണി ആശാൻ കവിയൂർ ഓമനക്കുട്ടൻ എന്നിവർ ക്ലാസുകൾ നയിച്ചു.

Hot Topics

Related Articles