അവശ്യമായ ചികിത്സാ ഉപകരണങ്ങളോ മതിയായ ഡോക്ടർമാരോ ഇല്ല ; പാമ്പാടി താലൂക്ക് ആശുപത്രിയുടെ ദുരവസ്ഥയിൽ വലഞ്ഞ് ജനങ്ങൾ ;  സർക്കാർ ഇടപെടുന്നില്ല എന്ന ആക്ഷേപം ശക്തമാകുന്നു

കോട്ടയം : പാമ്പാടി താലൂക്ക് ആശുപത്രിയിൽ അത്യാവശ്യ വിഭാഗങ്ങളിൽ ഡോക്ടർ മാരുടെ സേവനം ഇല്ലാത്തതും പ്രത്യേക  വിഭാഗങ്ങളിൽ മതിയായ ഉപകരണങ്ങളുടെ അഭാവവും   സാധാരണ ജനങ്ങളെ വലയ്ക്കുന്നു. ഇ എൻ ടി  ഓർത്തോ എന്നീ വിഭാഗങ്ങളിൽ നിലവിൽ ഡോക്ടർമാരില്ല,  ഫീസിഷൻ ,പീഡിയാട്രിഷൻ  എന്നീ വിഭാഗങ്ങളിലും സ്ഥിരമായി  ആശുപത്രിയിൽ സേവനം ലഭ്യമല്ല. പാമ്പാടിയിൽ ഇഎൻടി വിഭാഗത്തിൽ പ്രാക്ടീസ് ചെയ്യുന്ന മറ്റു ഡോക്ടർമാരും നിലവിൽ ഇല്ല മണർകാടും കോട്ടയത്തുമുള്ള  സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് നിലവിൽ ഇഎൻടി വിഭാഗത്തിൽ ഡോക്ടർമാരുള്ളത് . സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്ന നിരവധിയായ ജനങ്ങൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയുടെ അവസ്ഥയാണ് ഇത്തരത്തിൽ മോശമായി തുടരുന്നത്. 

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്ക് ശേഷം ഏതാണ്ട് 25 കിലോമീറ്റർ ചുറ്റളവിൽ കൂടുതൽ സംവിധാനങ്ങൾ ഉള്ള മറ്റ് സർക്കാർ ആശുപത്രികൾ നിലവിലില്ല . 25 ഓളം കിലോമീറ്റർ ചുറ്റളവിൽ വരുന്ന ഗ്രാമങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയിൽ  നാളുകളായി നിയമനം നടത്താത്തതിനാൽ  തന്നെ രോഗികൾ വലയുകയാണ് .രോഗശാന്തിക്ക് മറ്റ് പ്രൈവറ്റ് ആശുപത്രിയെ സമീപിക്കേണ്ട അവസ്ഥയിലാണ് പ്രദേശത്തെ ജനങ്ങൾ.  കുട്ടികളുടെ ചികിത്സയ്ക്ക് പീഡിയാട്രീഷന്റെ സേവനവും എല്ലാദിവസവും ഇല്ല. ആശുപത്രി കാഷ്വാലിറ്റിയിൽ ക്വാളിറ്റിയുള്ള തെർമോമീറ്റർ പോലും ഇല്ല എന്നതാണ് താലൂക്ക് ആശുപത്രിയുടെ ദുരവസ്ഥ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ്  ഫീസിഷൻ ഈ ആശുപത്രിയിൽ സേവനം നടത്തുന്നത്.  ആശുപത്രിയിൽ ഇത്തരത്തിൽ നിയമനം നടത്താത്തതും ഇത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടും സർക്കാർ കാര്യമായി ശ്രദ്ധിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാവുകയാണ്.

Hot Topics

Related Articles