കൊടുങ്ങല്ലൂരിൽ തെരുവുനായ നിരവധി പേരെ ആക്രമിച്ചു; 20കാരിക്ക് ഗുരുതര പരിക്ക്; 17 കാരനും കടിയേറ്റു

തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരിലെ എടവിലങ്ങില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. എടവിലങ്ങ് കാരയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കാര സ്വദേശി 20 വയസുള്ള അനശ്വരയെ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

70 വയസുള്ള ലീല, 17 വയസുകാരൻ ആദി ദേവ്, 76 വയസുള്ള ഷണ്‍മുഖൻ എന്നിവര്‍ക്കും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയില്‍ ചികിത്സ തേടി. മറ്റു പലര്‍ക്കുനേരെയും തെരുവുനായയയുടെ ആക്രണം ഉണ്ടായി. എല്ലാവരെയും ഒരേ നായ് ആണ് ആക്രമിച്ചത്.

Hot Topics

Related Articles