അയ്മനം വില്ലേജ് ഓഫിസിൽ വെള്ളമില്ല; വരണ്ടുണങ്ങി ജീവനക്കാർ; ഉദ്യോഗസ്ഥരുടെ കുടിവെള്ള പ്രശ്‌നം പോലും പരിഹരിക്കാനാവാതെ റവന്യു അധികൃതർ; വെള്ളത്തിനായി അയൽവാസികൾക്കു മുന്നിൽ കൈ നീട്ടി ജീവനക്കാർ

കോട്ടയം: അയ്മനം വില്ലേജ് ഓഫിസിൽ വെള്ളമില്ല, വരണ്ടുണങ്ങി ജീവനക്കാർ. മാതൃകാ പഞ്ചായത്തായ അയ്മനത്തെ വില്ലേജ് ഓഫിസിലാണ് മതിയായ വെള്ളമില്ലാതെ ജീവനക്കാർ ബുദ്ധിമുട്ടുന്നത്. ഒരു വർഷത്തോളമായി വില്ലേജ് ഓഫിസിൽ മതിയായ വെള്ളമില്ല. രണ്ടു സ്ത്രീ ജീവനക്കാർ അടക്കം ഏഴു പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്നതിനോ, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനോ പോലും വെള്ളമില്ല.

വില്ലേജ് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കണമെന്നാണ് നിർദേശം. എന്നാൽ, ഇത്തരത്തിൽ ഇവർക്ക് വെള്ളം നൽകുന്നതിനു പോലും സൗകര്യം ഒരുക്കിയിട്ടില്ല. വില്ലേജ് ഓഫിസിൽ മതിയായ വെള്ളം ലഭിക്കാത്തതിനാലാണ് ഇവിടെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കു പോലും വെള്ളം നൽകാനാവാത്ത സ്ഥിതിയുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മതിയായ വെള്ളം ലഭിക്കാത്തതിനാൽ സമീപത്തെ വീട്ടിൽ നിന്നും രണ്ടു ബക്കറ്റ് വെള്ളമാണ് ഇവർക്കു ലഭിക്കുന്നത്. കഷ്ടിച്ച് പ്രാഥമിക കൃത്യങ്ങൾ നടത്താൻ മാത്രമാണ് ഈ വെള്ളം ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ വില്ലേജ് ഓഫിസിലെ അടിസ്ഥാന സൗകര്യങ്ങൾ അടക്കം ഒരുക്കുന്നതിന് ജില്ലാ ഭരണകൂടവും റവന്യു വകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ അടക്കം ഉറപ്പാക്കിയെങ്കിൽ മാത്രമേ തങ്ങൾക്ക് കൃത്യമായുള്ള സേവനം ലഭിക്കൂ എന്നും ഇവർ പറയുന്നു.

Hot Topics

Related Articles