അപേക്ഷ ക്ഷണിച്ചു:
മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ വിഷന്‍ 2022-23 പദ്ധതി പ്രകാരം പ്ലസ് വണ്‍ സയന്‍സിന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ 2022-23 വര്‍ഷം പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം നാലരലക്ഷം രൂപയില്‍ അധികരിക്കുവാന്‍ പാടില്ല. പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം പ്രമുഖ കോച്ചിംഗ് സെന്ററുകള്‍ വഴി (ജില്ലാ കളക്ടറും, ജില്ലാ പട്ടികജാതി വികസന ഓഫീസറും അടങ്ങുന്ന സമിതി തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍) രണ്ട് വര്‍ഷമാണ് എന്‍ട്രന്‍സ് പരിശീലനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ കുട്ടിയുടെ ജാതി സര്‍ട്ടിഫിക്കറ്റ്, രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലില്‍ നിന്നും സ്ഥാപനത്തിലെ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിയാണെന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ 15 ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും.

Hot Topics

Related Articles