പുതുപ്പള്ളി : ബാലസംഘം പനച്ചിക്കാട് മേഖലാ സമ്മേളനം പനച്ചിക്കാട് സഹകരണ ബാങ്ക് ഹാളിൽ നടന്നു. പനച്ചിക്കാട് മേഖലാ സെക്രട്ടറി നയന രാജു അദ്ധ്യക്ഷയായി. സമ്മേളനം ബാലസംഘം ജില്ലാ കൺവീനർ ബി ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
Advertisements
സെക്രട്ടറി എൻ മേഘ പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.ഏരിയാ കോഡിനേറ്റർ സതീഷ്, കൺവീനർ എം ആർ രജിത് , മേഖലാ രക്ഷാധികാരി ഇ ആർ സുനിൽ കുമാർ, പി കെ മോഹനൻ, പ്രസാദ് എന്നിവർ പങ്കെടുത്തു. പ്രസിഡൻ്റായി ഹർഷൻ എസ് ഹരി, സെക്രട്ടറി മേഘ എൻ പ്രദീപ് , കൺവീനർ എം ആർ രജിത് എന്നിവരെ തിരഞ്ഞെടുത്തു. ‘