ബി.എൽ.ഒ യുടെ ആത്മഹത്യ കളക്ടറേറ്റിൽ എൻ.ജി.ഒ അസോസിയേഷന്റെ പ്രതിഷേധം

കോട്ടയം : കണ്ണൂരിൽ ബി.എൽ.ഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെയും, ബി.എൽ.ഒ മാരുടെയും നേത്യത്വത്തിൽ കളക്ടറേറ്റിൽ ജില്ലാ വരണാധികാരിയുടെ ഓഫീസിന് മുൻപിൽ പ്രതിഷേധം യോഗം സംഘടിപ്പിച്ചു. എസ്.ഐ.ആർ നടപ്പടികൾ നീട്ടിവയ്ക്കുക, ബി.എൽ.ഒ മാരുടെ മേൽ ബന്ധപ്പെട്ട അധികാരികളുടെ സമ്മർദങ്ങൾ ഒഴിവാക്കുക എന്നി വിഷയങ്ങൾ ഉന്നയിച്ച് കൊണ്ട് നടന്ന പ്രതിഷേധ യോഗം എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ വി.പി ബോബിൻ ഉദ്ഘാടനം ചെയ്തു എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന വനിതാ ഫോറം കൺവിനർ ത്രേസ്യാമ്മ മാത്യു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷറഫ് പറപ്പള്ളി, സഞ്ജയ് എസ്.നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോജൻ മാത്യു, പിസി മാത്യു, കണ്ണൻ ആൻഡ്രൂസ്, ഷാജിമോൻ പി എസ്, എച്ച്.നിസാം, പ്രകാശ് ജേക്കബ് , ജില്ലാ ഭാരവാഹികളായ അനൂപ് പ്രാപ്പുഴ, പ്രദീഷ് കുമാർ കെ സി, ബിജുമോൻ പി ,ബി, ശ്രീകുമാർ എസ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് പ്രസിഡൻ്റ്/ സെക്രട്ടറിമാരായ സനീഷ് എസ്, ബിന്ദു കെ.എസ്, ഷാഹുൽ ഹമീദ്, രാജേഷ് വി .ജി, അമ്പിൾ പ്രകാശ്, അരവിന്ദാക്ഷൻ .കെ, അരുൺ കുമാർ പി. ഡി, ജഗദീഷ് .ജെ, അനീഷ് കുമാർ കെ.ആർ, സജിനി ബേബിച്ചൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles