ന്യൂസിലൻഡിനെ ഗോളിൽ മുക്കി ബെൽജിയം; ഈജിപ്റ്റിനെ സമനിലയിൽ പിടിച്ച് ഇറാൻ; ബെൽജിയവും ഈജീപ്റ്റും റൗണ്ട് ഓഫ് 32 വിൽ; കാത്തിരുന്ന് ഇറാൻ

ടൊറന്റോ: ന്യൂസിലൻഡിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് മുക്കി റൗണ്ട് ഓഫ് 32 വിലേയ്ക്കു മാർച്ച് ചെയ്ത് ബെൽജിയം. ഇറാനോട് സമനില പിടിച്ചിട്ടും രണ്ടാം റൗണ്ടിലേയ്ക്ക് പാഞ്ഞുകയറി ഈജിപ്റ്റും എത്തിയതോടെ ഗ്രൂപ്പ് ജിയിലെ സ്ഥാനങ്ങളിൽ തീരുമാനമായി. ഗ്രൂപ്പ് ജിയിൽ നിന്നും ന്യൂസിലൻഡ് പുറത്തായപ്പോൾ, മികച്ച മൂന്നാം സ്ഥാനക്കാരാകാൻ കാത്തിരിപ്പ് തുടരുകയാണ് ഇറാൻ.

Advertisements

മൂന്നു മത്സരങ്ങളിൽ ഒരു വിജയവും രണ്ട് സമനിലയും നേടിയ ബെൽജിയം അഞ്ചു പോയിന്റുമായാണ് രണ്ടാം റൗണ്ടിലേയ്ക്ക് എത്തുന്നത്. അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ബെൽജിയം തകർത്ത് തരിപ്പണമാക്കിയത്. 28 , 50 മിനിറ്റുകളിൽ ലിയനാർഡോ ട്രോസാർഡോ നേടിയ ഗോളുകളിലൂടെയാണ് ബെൽജിയം ലീഡ് എടുത്തത്. 66 ആം മിനിറ്റിൽ ഡിബ്ര്യൂയിനെയും, 86 ആം മിനിറ്റിൽ ലുക്കാക്കുവും ഇൻജ്വറി ടൈമിന്റെ നാലാം മിനിറ്റിൽ അലക്‌സിസും നേടിയ ഗോളുകളിലൂടെ ബെൽജിയം പട്ടിക പൂർത്തിയാക്കി. 84 ആം മിനിറ്റിൽ എലിജാഹ് ജസ്റ്റാണ് ന്യൂസിലൻഡിനായി ആശ്വാസ ഗോൾ നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ചാം മിനിറ്റിൽ മുഹമ്മൂദ് സബീർ നേടിയ ഗോളിലൂടെ ആദ്യം ലീഡ് എടുത്തത് ഈജിപ്റ്റ് ആയിരുന്നു. എന്നാൽ, 14 ആം മിനിറ്റിൽ റമീൻ നേടിയ ഗോളിൽ ഇറാൻ സമനില പിടിച്ചു. എന്നാൽ, പിന്നാലെ രണ്ടു ടീമുകളും ആക്രമണം നടത്തിയെങ്കിലും സമനില തുടർന്നു. മൂന്നു മത്സരങ്ങളിൽ നിന്നും ഒരു വിജയവും രണ്ട് സമനിലയും പിടിച്ച് അഞ്ചു പോയിന്റുമായാണ് ഈജിപ്റ്റ് രണ്ടാം റൗണ്ട് ഉറപ്പിച്ചത്. മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു സമനില പിടിച്ച് മൂന്നു പോയിന്റോടെയാണ് ഇറാൻ കാത്തിരിപ്പ് തുടരുന്നത്. മികച്ച മൂന്നാം സ്ഥാനക്കാരാകാനായാണ് ഇറാൻ കാത്തിരിക്കുന്നത്. മൂന്നു മത്സരങ്ങളിൽ നിന്നും ഒരു സമനില മൂലം കിട്ടിയ ഒരു പോയിന്റുമായാണ് ന്യൂസിലൻഡ് ലോകകപ്പിൽ നിന്നും പുറത്തേയ്ക്ക് പോകുന്നത്.

Hot Topics

Related Articles