പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർധനവ് വരുത്തി കേന്ദ്ര സർക്കാർ. 18 വയസിന് മുകളിലുള്ളവർക്ക് 2500 രൂപയാക്കി. 15 മുതല്‍ 18 വയസ് വരെയുള്ളവർക്ക് 1750 രൂപയുമായിരിക്കും ഫീസായി നൽകേണ്ടത്. പ്രായപൂർത്തിയായവർക്ക് ആയിരം രൂപയുടെ വർധനവാണ് ഉണ്ടാവുക. തൽക്കാൻ പാസ്പോർട്ടിനും ഫീസ് വർദ്ധനവുണ്ട്. 60 പേജ് പാസ്പോര്‍ട്ടുകൾക്ക് 3500 രൂപയാകും.
തത്ക്കാലിന് 5000 രൂപയായും ഉയർത്തി. നിലവിൽ 1500 രൂപയായിരുന്നു 36 പേജ് പാസ്പോര്‍ട്ടുകൾക്ക് നിരക്ക്.ഇന്ത്യൻ പാസ്പോർട്ടുള്ളവര്‍ക്ക് നിലവിൽ 27 രാജ്യങ്ങളിൽ വീസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളിൽ വീസ ഓൺ അറൈവലിന് സൗകര്യമുണ്ട്. ഇ-വീസ സൗകര്യം ഇന്ത്യക്കാർക്ക് നല്‍കുന്നത് 66 രാജ്യങ്ങളാണ്. അതേസമയം ഇന്ത്യൻ പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് ‘യാത്രാരേഖ’ മാത്രമാണെന്നും നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.


