മാസപ്പടി കേസിൽ വീണക്ക് കുരുക്ക് മുറുകുന്നു ; വീണ്ടും ചോദ്യം ചെയ്യാൻ ഇഡി 

സിഎംആർഎല്‍ എക്സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്‍റെ മകള്‍ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാൻ ഇ. ഡി. ഇന്നലെ  9 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് കൊച്ചിയിലെ ഇഡി ഓഫീസില്‍ നിന്ന് വീണ പുറത്തിറങ്ങിയത്. എസ്‌എഫ്‌ഐഒ രേഖകള്‍ കോടതിയില്‍ നിന്ന് കിട്ടിയതിന് പിന്നാലെയാണ് വീണയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. വീണയെ വീണ്ടും നോട്ടീസ് നല്‍കി വിളിപ്പിച്ചേക്കും. ഈ മാസം 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ നേരത്തെ ഹാജരായത്.

Advertisements

Hot Topics

Related Articles