നടി മല്ലികാ സുകുമാരൻ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

അമ്മയിലെ തർക്കങ്ങൾക്ക് പിന്നാലെയാണ് നടി മല്ലികാ സുകുമാരൻ ‘അമ്മ’യിൽ നിന്ന് രാജി വെച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം രാജിവെച്ച ‘അമ്മ’ മുൻ അധ്യക്ഷ ശ്വേതാ മേനോനൊപ്പമാണ് താനെന്ന് അവർ വ്യക്തമാക്കി.

Advertisements

കഴിഞ്ഞദിവസം നടന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ വലിയ പൊട്ടിത്തെറിയാണുണ്ടായത്. തുടർന്ന് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരുന്നു. പിന്നാലെ മല്ലികാ സുകുമാരൻ മാധ്യമങ്ങളോട് സംസാരിക്കവെ ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചു. ശ്വേതയല്ല, മറിച്ച് ജനറൽ സെക്രട്ടറിയും ട്രഷററുമാണ് രാജിവെക്കേണ്ടിയിരുന്നത് എന്നാണ് മല്ലിക പറഞ്ഞത്.

Hot Topics

Related Articles