പഞ്ചായത്ത് സെക്രട്ടറി വാഹനം നൽകിയില്ല;  15 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച് ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് 

അന്താരാഷ്ട്ര ഗാർഹിക  തൊഴിലാളികളുടെ വാർഷികത്തിൽ വനിതാശിശു ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, കൊല്ലം മേയർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ ആദിച്ചനല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ജിനോക്കി എഡ്വേർഡിന് ഔദ്യോഗിക വാഹനം വിട്ടുകൊടുക്കാത്ത പഞ്ചായത്ത്‌ സെക്രട്ടറിക്ക് എതിരെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദിച്ചനല്ലൂരിൽ നിന്നും പരിപാടി സ്ഥലം ആയ പോർട്ട്‌ കൊല്ലം വരെ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചു. ഏകദേശം അഞ്ഞൂറിലധികം ഗാർഹിക തൊഴിലാളികൾ പങ്കെടുത്ത ദേശീയതലത്തിലെ പരിപാടിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രധാന അതിഥികളിൽ ഒരാൾ ആയിരുന്നു. പക്ഷെ സെക്രട്ടറി പഞ്ചായത്ത്‌ ഡ്രൈവറിനോട്‌ വാഹനം കൊണ്ടുപോകരുതെന്ന്  കർശനമായി നിർദ്ദേശിച്ചു. അതിന്റെ പ്രതിഷേധം എന്നോണം പ്രസിഡന്റ്‌ പതിനഞ്ചു കിലോമീറ്ററോളം സൈക്കിൾ ചവിട്ടി പരിപാടിയിലേക്ക് എത്തി. ദിവസങ്ങൾക്ക് മുൻപ് പഞ്ചായത്തിൽ തുടങ്ങിയ ടാർ മിക്സിങ് യൂണിറ്റിനെതിരെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ അംഗങ്ങൾ പ്രതിഷേധിക്കുകയും അതിനോടുള്ള വിരോധം ആണ് സെക്രട്ടറിയെ ചൊടിപ്പിച്ചതും പഞ്ചായത്ത്‌ പ്രസിഡന്റിന് വാഹനം കൊടുക്കാത്ത സാഹചര്യത്തിലേക്ക് എത്തിച്ചത്. പഞ്ചായത്ത് സെക്രട്ടറിയുടെ നിഷേധാത്മ പെരുമാറ്റത്തിനോട് പഞ്ചായത്ത്‌ അംഗങ്ങൾ ഒന്നടങ്കം പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്ത്‌ സെക്രട്ടറിയുടെ മോശമായ പെരുമാറ്റത്തിൽ മെമ്പർമാരിൽ ചിലർ പ്രസിഡന്റിനോട് രേഖാമൂലം പലതവണ പരാതിപെട്ടിട്ടുണ്ട്. സെക്രട്ടറിയെ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നു വനിത ശിശുക്ഷേമ വകുപ്പ്മന്ത്രി ബിന്ദു കൃഷ്ണ ചടങ്ങിൽ വച്ചു ഉറപ്പ് നൽകിയതായി പ്രസിഡന്റ് പറഞ്ഞു.

Advertisements

Hot Topics

Related Articles