ആറ് മാസമായിട്ടും ഹോസ്പിറ്റൽ മാനേജ്മെന്റ്‌ കമ്മറ്റി വിളിച്ച് ചേർത്തില്ല ; പാലായിൽ കൗൺസിലർമാരുടെ ധർണ 

 പാലാ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തി. പാലാ ജനറൽ ആശ്രുപത്രി, ഹോമിയോ ആശുപത്രി ,ആയുർവേദ ആശുപത്രി, വെൽനസ്സ് സെൻറർ എന്നിവിടങ്ങളിൽ മാനേജ്മെൻ്റ് കമ്മിറ്റി വിളിച്ച് ചേർക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ആശ്രുപതിയുടെ ദൈനദിന പ്രവർത്തനങ്ങളെ പോലും ഇത് ബാധിച്ചിരിക്കുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബെറ്റി ഷാജു പറഞ്ഞു. കൗൺസിലിൽ പലപ്രാവശ്യം ഈ വിഷയം അവതരിപ്പിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും LDF ആരോപിച്ചു.

Advertisements

Hot Topics

Related Articles