പാലാ പൂവരണിയിൽ വൻ കഞ്ചാവ് വേട്ട. പൂവരണി തൊടുപുഴ സ്വദേശി ജിജോയുടെ വീടിന്റെ സമീപത്തുനിന്നുമാണ് 2 കിലോ കഞ്ചാവ് പിടികൂടിയത്. SI ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതി ജിജോയെയും കൂട്ടാളിയെയും ഇന്നലെ തൊടുപുഴ യിൽ നിന്നും പോലീസ് പിടിച്ചിരുന്നു. അന്വേഷണത്തെ തുടർന്ന് ഡോഗ് സ്‌ക്വാഡ് എത്തി നടത്തിയ പരിശോധനയിൽ ജിജോയുടെ പൂവരണിയിലെ വീടിന്റെ മതിലിനു താഴെ വാഴ കച്ചിക്കിടയിൽ ഒളിപ്പിച്ച നിലയിലാരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പാലാ പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പെട്ട ആളാണ് ജിജോയെന്ന് പോലീസ് പറഞ്ഞു.
Advertisements


