അമയന്നൂർ സെന്റ് തോമസ് എൽപി സ്കൂളും അമയന്നൂർ പബ്ലിക് ലൈബ്രറിയുടെയും നേതൃത്വത്തിൽ സ്കൂളിൽ വായനാദിനം ആചരിച്ചു

അമയന്നൂർ: സെന്റ് തോമസ് എൽപി സ്കൂളും അമയന്നൂർ പബ്ലിക് ലൈബ്രറിയുടെയും നേതൃത്വത്തിൽ സ്കൂളിൽ വായനാദിനം ആചരിച്ചു. കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് കുരുവിള. സി.മാത്യു ഉദ്ഘാടനം ചെയ്തു. പി എ പ്രസിഡണ്ട് രഞ്ജിത്ത് പി.ആർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ബീന തോമസ് മുഖ്യ സന്ദേശം നൽകി. കുട്ടികൾ ലൈബ്രറി സന്ദർശനം, കുട്ടികളുടെ ലൈബ്രറി രൂപീകരണം, വായനാ മത്സരം, പോസ്റ്റർ പ്രദർശനം തുടങ്ങി വായനാദിനത്തുടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. യോഗത്തിൽ വിനയരാജ്, ജീനനൈനാൻ, എൽസുസാം, ശ്രീകല, തരാ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles