മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ബാങ്ക് ലോക്കർ തുറന്നു പരിശോധിച്ച് അന്വേഷണ സംഘം. തിരുവനന്തപുരം എം. ജി റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിലാണ് ED യുടെ പരിശോധന നടക്കുന്നത്. വീണയും ബാങ്കിൽ എത്തിയിട്ടുണ്ട്. തന്റെ സ്വർണമടക്കമുള്ള കാര്യങ്ങൾ വച്ചിരിക്കുന്നത് ഈ ലോക്കറിലാണെന്ന് വീണ കഴിഞ്ഞ ദിവസം ഇ. ഡിക്ക് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന.
Advertisements


