ബഡ്‌ജറ്റ് നിരാശാജനകമെന്ന് ജോസ് കെ മാണി ; കൃത്യമായ പദ്ധതികളൊന്നും പ്രഖ്യാപനത്തിൽ ഇല്ലെന്ന് വിമർശനം 

കാർഷിക മേഖലയ്ക്കായി പ്രത്യേക ബജറ്റ് ഉണ്ടാകുമെന്ന യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പായില്ലെന്ന് ജോസ് കെ മാണി എം. പി. കാർഷിക മേഖലയ്ക്ക് തുക മാറ്റി വച്ചതുകൊണ്ട് മാത്രം കാര്യമില്ല. കൃത്യമായ പദ്ധതികളൊന്നും തന്നെ പ്രഖ്യാപനത്തിൽ ഇല്ല. റബ്ബറിന്റെ താങ്ങ് വില 250 രൂപയാക്കിയത് സന്തോഷം. എന്നാൽ ഇപ്പോൾ 260 രൂപയ്ക്ക് മുകളിലാണ് വില. കർഷകന് സർവ്വ സ്വതന്ത്ര ഉപാധിരഹിത പട്ടയം, കടലിന്റെ മക്കൾക്ക് കടലവകാശം എന്നീ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യുന്നു. 

Advertisements

കർഷകന്റെ ഭൂമിയിലേക്ക് വരുന്ന വന്യമൃഗങ്ങളെ നേരിടാൻ നടപടി ഉണ്ടാകുമെന്ന് പറയുമ്പോൾ അത് എങ്ങനെ എന്ന് വ്യക്തമാക്കണം. ഈ സർക്കാരിന്റെ കാലത്ത് 7 പേരെ കാട്ടാന ചവിട്ടിക്കൊന്നു. വന്യജീവി അക്രമണം തടയാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്തു കൊണ്ടുവന്ന നിയമ ഭേദഗതി പ്രതിപക്ഷവും ഒന്നിച്ചു നിന്ന്  നേടിയെടുക്കണമെന്നും ജോസ് കെ മാണി 

Hot Topics

Related Articles