എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന മധ്യവയസ്കയുടെ സ്രവങ്ങളുടെ പരിശോധന ഫലം ഇന്ന് വന്നേക്കും. തിരുവനന്തപുരത്തേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനഫലം ആണ് ഇന്ന് വരുന്നത്. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിലേക്ക് എത്തിയ പാലാ സ്വദേശിനിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്നത്. രോഗിക്ക് എബോളയുടെ ലക്ഷണങ്ങൾ ഇല്ലെന്നും സ്വാഭാവിക നിരീക്ഷണം മാത്രമാണ് ഇപ്പോഴുള്ളതെന്നും ആണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Advertisements


