കോട്ടയം: അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് കോട്ടയം തിരുനക്കര സാമിയാർ മഠം ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന 251 പേരുടെ സമൂഹ യോഗ പ്രദർശന പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ ഓരോ ജില്ലകളിൽ നിന്നുമായി 51 യോഗാ അധ്യാപകരേയും പരിശീലകരേയും യോഗമിത്ര പുരസ്കാരം നൽകി ആദരിക്കും. യോഗ ആൻഡ് നാച്ചുറോപതി അസോസിയേഷൻ ഓഫ് കേരള(യാന), യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെ ജില്ല ഘടകമായ യോഗസ്സന കോട്ടയം, വിചാരകേന്ദ്രം കോട്ടയം എന്നിവർ ചേർന്നാണ് അന്താരാഷ്ട്ര യോഗ ദിന സെ ലിബ്രേഷൻ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 ന് ആരംഭിക്കുന്ന സമ്മേളനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യാന സംസ്ഥാന പ്രസിഡണ്ട് സുധീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. പ്രോഗ്രാം കോഡിനേറ്റർ സതീഷ് കുമാർ (ദീപക് ) ആമുഖം പ്രസംഗം നടത്തും.
മിനിസ്ട്രി ഓഫ് ആയുഷ് നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ : ദേബദത്ത് നായക്, എൻ. സി. സി കമാന്റിങ് ഓഫീസർ കേണൽ പി. ശ്രീനിവാസൻ എന്നിവർ ചേർന്ന് യോഗാചാര്യന്മാരെ ആദരിക്കും.യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള ജോയിന്റ് സെക്രട്ടറി പി രവിശങ്കർ മുഖ്യ പ്രഭാഷണം നടത്തും. നാഷണൽ ഹോമിയോപ്പതി മെഡിക്കൽ അസസ്മെന്റ് ബോർഡ് മുൻ പ്രസിഡണ്ട് ഡോ ജനാർദ്ദനൻ നായർ, സംസ്കാര സാഹി തി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി. പ്രദീപ്കുമാർ, മുൻ എ.ഡി.എമ്മും, യാന ചീഫ് കോഡിനേറ്ററുമായ മോൻസി പി അലക്സാണ്ടർ, യോഗ സാധക് കെ ശങ്കരൻ, സെൻട്രൽ ഫിലിം സെൻസർ ബോർഡ് മെമ്പർ ഡോ : ശ്രീവിദ്യാ രാജീവ്, ഭാരതീയ വിചാരകേന്ദ്രം കോട്ടയം പ്രസിഡന്റ് ഡോ :എസ്. വി രാജീവ്, സ്വാമിയാർ മഠം ട്രസ്റ്റ് പ്രസിഡണ്ട് മധുസൂദനൻ, എംജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്റ്റർ നന്ദിനി ദേവി ത്രിപുരാംബ, യാന സ്ഥാപക പ്രസിഡണ്ട് ഡോ: ഷിജു തോമസ്, യാനാ സ്ഥാപക സെക്രട്ടറി ഫെലിക്സ് ടോം, കോട്ടക്കൽ ആര്യവൈദ്യശാല കോട്ടയം ബ്രാഞ്ച് ചീഫ് ഡോ: ഹേമചന്ദ്രൻ എന്നിവർ ആശംസ നേരും. തുടർന്ന് നടക്കുന്ന സമൂഹ യോഗ പ്രദർശനത്തിനു യോഗാചാര്യ സണ്ണി ചേന്നാട്ട് നേതൃത്വം നൽകും. കുമാരി ഭാഗ്യലക്ഷ്മി യോഗാസന പ്രദർശനം നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് യോഗാസന സ്പോർട്സ് അസോസിയേഷൻ കോട്ടയത്തിന്റെ നേതൃത്വത്തിൽ ജില്ലാതല യോഗ സന ചാമ്പ്യൻഷിപ്പ് നടത്തും. 10 മുതൽ 55 വയസ്സ് വരെ ട്രഡീഷണൽ യോഗയിലും സ്പോർട്സ് യോഗയിലുമായി വിവിധ കാറ്റഗറി തിരിച്ചു നടത്തുന്ന ജില്ലാതല യോഗാസന മത്സരത്തിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും യോഗ പരിശീലകർക്കും, മുതിർന്നവർക്കും പങ്കെടുക്കാമെന്ന് ഭാരവാഹികളായ ബിബിരാജ് നന്ദിനി, സന്തോഷ് ടോം , ജയേഷ് കെ ദിവാകരൻ എന്നിവർ അറിയിച്ചു. മത്സര ഇനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9447266289,
94466 03191,
95392 65790


