ലോകകപ്പിൽ ബ്രസീലിന്‍റെ രണ്ടാം മത്സരത്തിലും സൂപ്പർതാരം നെയ്മർ കളിക്കില്ല. ഗ്രൂപ്പ് സിയിൽ ശനിയാഴ്ച പുലർച്ചെ ആറിന് ഹെയ്തിക്കെതിരെ ഫിലാഡൽഫിയയിലാണ് ബ്രസീലിന്‍റെ അടുത്ത മത്സരം. നെയ്മറിന് ഫിറ്റ്നെസ് വീണ്ടെടുക്കാനായില്ലെന്നും ഹെയ്തിക്കെതിരായ മത്സരത്തിലും താരം കളിക്കില്ലെന്നും ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ വ്യക്തമാക്കി.
Advertisements
പരിക്കിൽനിന്ന് മുക്തനായ താരം ശാരീരികക്ഷമത പൂർണമായി വീണ്ടെടുക്കാനായി ന്യൂജഴ്‌സിയിൽ തന്നെ തുടരുമെന്നും ബ്രസീൽ ടീം അറിയിച്ചു. ഒരു മാസമായി വലതു കാൽമുട്ടിനേറ്റ പരിക്കുമൂലം താരം കളത്തിനു പുറത്താണ്. ബുധനാഴ്ച ന്യൂജഴ്‌സിയിലെ മോറിസ്‌ടൗണിലുള്ള ക്ലബിന്റെ പരിശീലന ഗ്രൗണ്ടിൽ ബ്രസീലിയൻ ടീം അംഗങ്ങൾക്കൊപ്പം താരം ചേർന്നിരുന്നു. പക്ഷേ ഫിറ്റ്നസ് വീണ്ടെടുക്കാൻ ആയില്ല.


