ആൺ സുഹൃത്തിൻ്റെ ക്രൂര മർദ്ധനത്തിൽ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ച പാനൂർ മൊകേരി വള്ളങ്ങാട് സ്വദേശിയായ പെൺകുട്ടി മരണപെട്ടു. മനേക്കര സ്വദേശിയായ യുവാവിൻ്റെ ക്രൂരതയിൽ മനം നൊന്താണ് ആത്മഹത്യ ശ്രമമെന്ന് ആരോപിച്ച് പെൺകുട്ടിയുടെ മാതാവ് പാനൂർ പോലീസിൽ പരാതി നൽകിയിരുന്നു.അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണൂർ മിംസ് ആശുപത്രിയിൽ രണ്ട് ദിവസമായി ചികിൽസയിലായിരുന്നു.
Advertisements
നാളെ പരിയാരത്ത് പോസ്റ്റ് മോർട്ടം നടത്തും


