ഹഗ് ഗോൾഡ്ജെൻ പദ്ധതിക്ക്സ്നേഹക്കൂട് അഭയമന്ദിരത്തിൽതുടക്കം

കോട്ടയം: 50 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുകൾ നൽകുകയും അവരുടെ പ്രകടിപ്പിക്കപ്പെടാതെ പോയ കഴിവുകൾ സമൂഹത്തിന് മുന്നിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹഗ് ഇന്റർനാഷണൽ ചാരിറ്റബിൾ ഫൗണ്ടേഷൻ ( HUG International Charitable Foundation) നടപ്പാക്കുന്ന ഹഗ് ഗോൾഡ്ജെൻ (HUG GoldGen) പദ്ധതിയുടെ ഉദ്ഘാടനം കൊല്ലാട് സ്നേഹക്കൂട് അഭയമന്ദിരത്തിൽ നടന്നു.

Advertisements

IPCAI, ഗ്രേസ് കെയർ ഡയറക്ടറും മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവിയുമായ ഡോ. മാത്യു കണമല ഉദ്ഘാടനം നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹഗ് ഇന്റർനാഷണൽ സി.ഇ.ഒ അനീഷ്‌ മോഹൻ ഹഗ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ ശ്രീദേവി വി .ജി എന്നിവർ പദ്ധതിയുടെ ലക്ഷ്യങ്ങളും ഭാവി പരിപാടികളും വിശദീകരിച്ചു.

നിഷ സ്നേഹക്കൂട്, എസ്.വി.ആർ എൻ.എസ്.എസ് കോളേജിലെ ഇന്ത്യൻ ലാംഗ്വേജസ് വിഭാഗം മുൻ മേധാവി ഡോ. ഭാനു അശോക്, ലൈഫ് ട്രീ അക്കാഡമി സി.ഇ.ഒ അഭിലാഷ് ജോസഫ് എന്നിവർ ആശംസകൾ നേർന്നു.

സ്നേഹക്കൂട്ടിലെ അച്‌ഛനമ്മമാരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾ, ഗാന-നൃത്താവതരണങ്ങൾ, വിനോദപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.

Hot Topics

Related Articles