തിരുവനന്തപുരം: കോട്ടയം ജില്ലയിൽ മുടങ്ങിക്കിടക്കുന്ന ആകാശപാത പദ്ധതി പുനരാരംഭിക്കുമെന്ന് നിർണായക പ്രഖ്യാപനവുമായി വി ഡി സതീശൻ ബജറ്റ്. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ബജറ്റിൽ പ്രഖ്യാപിക്കുന്നു. ബജറ്റിന്റെ പൂർണ്ണ വിവരങ്ങൾ അറിയാം
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം.എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ആരംഭ ചെലവുകൾക്ക് 10 കോടി രൂപ വകയിരുത്തി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
* വയോജന വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തി
* പ്രിയദർശിനി പദ്ധതിക്കായി 600 കോടി
* ആശ ഓണറേറിയം 78 കോടി
* യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി
* ക്ഷീര വികസനത്തിന് 102 കോടി വകയിരുത്തി. 3 വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തുമെന്നും പ്രഖ്യാപനമുണ്ട്.
* കെ എസ് ആർ ടി സി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ പ്രിയദർശിനി’ പദ്ധതിക്കായി 600 കോടി acvnews
* റബറിൻ്റെ തറവില കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായാണ് ഉയർത്തിയത്.
* ക്ഷീരവികസനത്തിന് 102 കോടി: സംസ്ഥാനത്തെ ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു.
* തീരദേശ മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി തുക 75 രൂപയാക്കി ഉയർത്തി.
* മിഷൻ സമുദ്ര പദ്ധതിക്ക് 600 കോടി
* ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാർപ്പിട പദ്ധതി ബജറ്റിൽ വിഭാവനം ചെയ്യുന്നു.
* ടൂറിസം മേഖലയുടെ സമഗ്രമായ വളർച്ചയ്ക്കായി 325 കോടി രൂപ
* ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമായി മാറ്റും. പരിസ്ഥിതിയിൽ ഊന്നിയുള്ള വൈവിധ്യവത്കരണവും സ്‌മാർട്ട് ടൂറിസം ആപ്പുകളുടെ വികസനവും ഈ മേഖലയിൽ നടപ്പിലാക്കും.
* ഹൗസ് ബോട്ടുകളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനായി ആലപ്പുഴയിൽ പ്രത്യേക ഹൗസ് ബോട്ട് മാലിന്യ സംസ്‌കരണ പ്ലാൻ്റ് സ്ഥാപിക്കും. ഒപ്പം ചരിത്ര പ്രാധാന്യമുള്ള മുസിരിസ് പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികൾ കൊണ്ടുവരും.
* ആരോഗ്യ മേഖലക്ക് 2074 കോടി . തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ് നിർമിക്കും. മെഡിക്കൽ കോളേജ് വികസനത്തിനായി 100 കോടി വകയിരുത്തും. കൂടാതെ, ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് കൊണ്ടുവരും.
* നടൻ സലിം കുമാറിൻ്റെ പേരിൽ സ്‌മാരകം
* ലോട്ടറി സമ്മാന ഘടന പുനർനിശ്ചയിക്കും
* തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ യാഥാർത്ഥ്യമാക്കും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 20 കോടി രൂപ വകയിരുത്തി.
* നഗരങ്ങളുടെ ആസൂത്രിത വികസനത്തിനായി 100 കോടി രൂപ ചെലവിൽ ‘അർബൻ ഗ്രോത്ത് മിഷൻ’ നടപ്പിലാക്കും.
* കൊച്ചി, ആലുവ, പെരുമ്പാവൂർ മേഖലകളെ ബന്ധിപ്പിച്ച് 10 കോടി രൂപ ചെലവിൽ ‘ഗ്ലോബൽ ഫർണിച്ചർ ഹബ്’ സ്ഥാപിക്കും.
* കൊച്ചി-തൃശൂർ മേഖലകളെ കേന്ദ്രീകരിച്ച് 10 കോടി രൂപ ചെലവിൽ ‘ഗ്ലോബൽ ഗോൾഡ് ഹബ്ബും’ സ്ഥാപിക്കും. acvnews
* പ്രവാസികളെ നിക്ഷേപകരും സംരംഭകരുമാക്കാൻ ലക്ഷ്യമിട്ട് പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും. സ്പെഷ്യൽ ഇൻവെസ്റ്റ്മെൻ്റ് സോണുകളും ബജറ്റിൽ പ്രഖ്യാപിച്ചു.
* തനത് പരമ്പരാഗത ഉൽപ്പന്നങ്ങളെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ബ്രാൻഡ് കേരളം’ പദ്ധതി കൊണ്ടുവരും.
* കായിക കേരളത്തിൽ നിന്ന് പുതിയ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടികൾ ആരംഭിക്കും.
* മലബാറിൽ പുതിയ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി 50 കോടി രൂപ വകയിരുത്തി.
* കോട്ടയത്തെ ആകാശ പാത നിർമ്മാണം പൂർത്തിയാക്കും
*


