കോട്ടയത്തെ ആകാശപാതയുടെ പണി പുനരാരംഭിക്കുമെന്ന് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്. വി ഡി സതീശൻ ഇത് സഭയിൽ അവതരിപ്പിച്ചപ്പോൾ പുഞ്ചിരിച്ചു കൊണ്ടാണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അതിനെ സ്വീകരിച്ചത്. കഴിഞ്ഞ 10 വർഷമായി ആകാശപാതയുടെ പ്രവർത്തനത്തിൽ കാര്യമായി ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല.
Advertisements
റബ്ബർ കർഷകർക്കും ആശ്വാസമാണ് ഈ ബഡ്ജറ്റിൽ ഉള്ളത്. റബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 ആയി ഉയർത്തി. നിലവിൽ 200 രൂപ ആയിരുന്നു താങ്ങുവില. തിരഞ്ഞെടുപ്പിൽ താങ്ങുവില ഉയർത്തുമെന്ന് UDF വലിയ പ്രചാരണം നടത്തിയിരുന്നു. കോട്ടയത്തെ പ്രധാന തിരഞ്ഞെടുപ്പ് വിഷയവും റബ്ബർ വില ആയിരുന്നു.


