പാലാ മൂന്നാനിയിൽ കോടതി പരിസരത്ത് സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴി ഇടിഞ്ഞു വീണു ; ഇതര സംസ്ഥാന തൊഴിലാളിയുടെ ദേഹത്തേയ്ക്ക് മണ്ണിടിഞ്ഞ് വീണു 

പാലാ :  മൂന്നാനിയിൽ കോടതി പരിസരത്ത് സെപ്റ്റിക് ടാങ്കിന് കുഴി എടുക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളി ദേഹത്തേക്ക് മണ്ണിടിഞ്ഞുവീണു കുഴിയിൽ അകപ്പെട്ടു. ആസാം സ്വദേശി മുബാറക് ഹസ്സനാണ് അപകടത്തിൽപ്പെട്ടത്. മുബാറക്കിന്റെ കഴുത്തോളം മണ്ണിൽ മൂടി പോയിരുന്നു. കൂടെ ജോലി ചെയ്തവർ മുബാറക്കിനെ പുറത്തെടുത്തു. പാലാ ഫയർഫോഴ്സിന്റെ ആംബുലൻസിൽ പാലാ ജനറൽ ആശുപത്രിയിൽ മുബാറക്കിനെ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല

Advertisements

Hot Topics

Related Articles