ജവാൻ റം ഉത്പാദനം അഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും ; മന്ത്രി വിളിച്ച യോഗത്തിൽ ധാരണയായി 

ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കാൻ എക്സൈസ് മന്ത്രി വിളിച്ച യോഗത്തില്‍ ധാരണയായി. മദ്യം നിറയ്ക്കേണ്ട കുപ്പി, ലേബല്‍, അടപ്പ് എന്നിവ നല്‍കുന്ന കമ്പനികള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉല്‍പാദനം നിർത്തേണ്ടിവന്നിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ ബെവ്കോ നേരിട്ട് കുപ്പിയും സ്റ്റിക്കറും വാങ്ങാൻ തീരുമാനിച്ചു. കഴിഞ്ഞ കുറച്ചു കാലമായി ജവാൻ റമ്മിന്റെ ഉത്പാദനം കുറഞ്ഞുവരികയും ബെവ്കോ ഔട്ട്ലെറ്റുകളിൽ ജവാൻ റം കിട്ടാത്ത സാഹചര്യവും ഉണ്ടായിരുന്നു.

Advertisements

Hot Topics

Related Articles