സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി സൌജന്യ യാത്രാ പദ്ധതി: പാക്കിൽ റൂട്ടിൽ സൌജന്യ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി പാക്കിൽ പൗരസമിതി 

പാക്കിൽ : കെ.എസ്.ആർ.ടി.സി ബസുകളിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ സൌജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിയുടെ ഭാഗമായി പാക്കിൽ പ്രദേശം വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന നിർദേശവുമായി പാക്കിൽ പൌരസമിതി.

Advertisements

 വർഷങ്ങൾക്കു മുമ്പ് സർവീസ് നടത്തിയിരുന്ന പാക്കിൽ ചെട്ടിക്കുന്ന് – പാക്കികവല – കടുവാക്കുളം – കഞ്ഞിക്കുഴി റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായാണ് പാക്കിൽ പൌരസമിതി രംഗത്ത് എത്തിയിരിക്കുന്നത്. ഈ റൂട്ടിലൂടെ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും കൂടുതൽ യാത്രാസൗകര്യം ലഭ്യമാകുന്നതിനും സർക്കാർ പദ്ധതികളുടെ പ്രയോജനം എല്ലാവരിലേക്കും എത്തിക്കുന്നതിനുമായി, പ്രസ്തുത റൂട്ടിൽ വീണ്ടും കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഗതാഗത വകുപ്പ് മന്ത്രിയെയും മറ്റ് ജനപ്രതിനിധികളെയും നേരിൽ കണ്ട് നിവേദനം സമർപ്പിക്കാൻ പാക്കിൽ പൗരസമിതി തീരുമാനിച്ചു. പ്രദേശത്തിന്റെ പൊതുതാൽപര്യം മുൻനിർത്തി ഈ ആവശ്യത്തിന് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണയും സഹകരണവും പൗരസമിതി അഭ്യർത്ഥിക്കുന്നു.

Hot Topics

Related Articles